2013 ജനുവരി 29, ചൊവ്വാഴ്ച

കാശിയാത്ര


         ---------
      കാശിയ്ക  പോകുന്നവർ    അവർക്കിഷ്ടപപ്പെട്ടവയിലൊന്നു്    അവിടെ  ഉപേക്ഷിച്ചു  പോരുക  പണ്ടത്തെ-
  പതിവാണു്.  ഞാനും  അതനുസരിച്ചു്  ശീലങ്ങളിലൊന്നു്  അവിടെ  ഉപേക്ഷിച്ചു.
       തീർത്ഥയാത്ര  കഴിഞ്ഞു  തിരിച്ചെത്തിയ  പരശുരാമയ്യർ  യാത്രാവിശേഷങ്ങൾ  മമൊയ്തീനെ  പറഞ്ഞു  കേൾപ്പിക്കുകയായിരുന്നു.
സ്വാമീടെ  എന്തു  ശീലാ  അവടെ കളഞ്ഞതു്...
എന്താ  ത്ര  സംശം...നിങ്ങളൊക്കെ  ആക്ഷേപിക്കണ  എന്റെ  ശുണ്ഠിതന്നെ.....
    ചിരിച്ചുകൊണ്ടുള്ള  പരശുരാമയ്യരുടെ  മറുപടി എന്തുകൊണ്ടോ  മൊയ്തീനു  ബോദ്ധ്യമായില്ല.ശുണ്ഠി  എടുക്കുന്ന
 ശീലം  അങ്ങനെ പെട്ടെന്നുപേക്ഷിക്കാാനാവുമോ....വിശ്വാസം  വരാതെ  മൊയ്തീൻ  ഒന്നു  പരീക്ഷിക്കാനുറച്ചു.
 തനിയ്ക്കു  ബോദ്ധ്യമായില്ല  എന്നുനടിച്ചു്  പലരീതിയിൽ  പലചോദ്യങ്ങളായി  ഇക്കാര്യം മൊയ്തീൻ   ആവർത്തിച്ചു
 തുടങ്ങി.  സ്വാമിയെ   ശുണ്ഠിപിടിപ്പിക്കാൻ  കരുതിക്കൂട്ടിയുള്ള  ശ്രമം  തന്നെ.....
         ആദ്യമൊക്കെ  ക്ഷമയോടെ  മറുപടി  പറഞ്ഞു   എങ്കിലും  ചോദ്യം  ആവർത്തിക്കാൻ  തുടങ്ങിയതോടെ  അയ്യരുടെ  ക്ഷമനശിച്ചുതുടങ്ങി.മറുപടിയിൽ  നീരസം നിഴലിച്ചു. അതുകണ്ടു്  മൊയ്തീനു്  ഉത്സാഹം
കൂടി....
അവസാനം,  സഹികെട്ട  സ്വാമിയ്ക്കു  പറയേണ്ടി  വന്നു....
  പൊയ്ക്കോ  കടന്നു്....മനുഷ്യനെകളിയാക്കാൻ  നിക്കാതെ...ഒരുകാര്യം  എത്ര  പറഞ്ഞാലും  ബോധ്യമില്ലാച്ചാൽ..


ഹിപ്പൊപ്പൊട്ടാമസ് ----------------


        മൊയ്്തീൻ   ഭാര്യയുമൊത്തു്  കാഴ്ചബംഗ്ളാവു  കാണാൻ  പോയി. ഹിപ്ൊപ്പൊട്ടാമസ്സിനെ  കണ്ടതും
  ഭാര്യ  അതിനെത്തന്നെ  സൂക്ഷിച്ചുനോക്കി  നില്പായി.  ക്രമേണ  അവളുടെ  മുഖം  വീർത്തുകെട്ടുന്നതു  കണ്ട-
  പ്പോഴും  അതൊരു  കുടുംബഴക്കായി  മാറും  എന്നു  മൊയ്തീൻ  കരുതിയില്ല.
          വീട്ടിലെത്തിയതോടെ  അവൾ  ആളാകെ  ാറി.  മൊയ്തീനെ  ചീത്ത  വിളക്കാൻ  തടങ്ങി  ആർക്കുമൊന്വും  മനസ്സിലായില്ല.ഇവൾക്കിന്നിതെന്തുപററി.ഇങ്ങനെയൊരു  പ്രകൃതം  അവളിൽ  ഇതിനു മുമ്പു-
കണ്ടിട്ടയില്ലായിരുന്നു.
             ഒടുവിൽ  അവൾ  പൊട്ടിത്തെറിച്ചു.


  കെട്ടിക്കൊണ്്ടന്ന  അന്നേ    നിങ്ങളു്  ന്നെ  വിളിക്കാൻ  തൊടങ്ങീതാ  ഹിപ്പൊപ്പൊട്ടാമസ്സേ  ന്നു്..
  അന്നൊക്കെ  സ്നേഹം കൊണമ്ടാ  ന്നാ  ഞാൻ  കര്ത്യേ...ഇന്നു്  പ്പൊ  ആ  ജന്തൂനെ  നേരിട്ടു  കണ്ടപപളല്ലേ  അറിഞ്ഞതു്.......
       മുഴുമിപ്പിക്കാനാവാതെ  ഉറക്കെ  ഉറക്െ  കരഞ്ഞുകൊണ്ടിരുന്ന  ഭാര്യയെ  എങ്ങനെ  സമാധിനിപ്പിയ്ക്കും
 എന്നാലോചിയ്ക്കുമ്പോഴും മൊയ്തീൻ  ചിരിയ്ക്കുകയായിരുന്നു....
  ബ്രോക്കർ
            ---------



     എത്ര   അന്യേഷിച്ചിട്ടും  മകനു   ബോധിച്ച  പെണ്ണിനെ  കണ്ടെത്താൻ  മൊയ്തീനുകഴിഞ്ഞില്ല.  മടുക്കാൻ
  തുടങ്ങിയനേരത്താണു്  ആ  ആലോചന  വന്നതു്.  പരിചയക്കാരനായ   ഒരു  ബ്രോക്ർ  വഴി.
          പക്ഷേ,  പെണ്ണിനെക്കണ്ടു  ംസാരിച്ചു്  തൃപ്തിയായാലേ  വിവാഹത്തിനു  സമ്മതിക്കൂ.  മകന്റെ
  പതിവു  നിർബ്ബന്ധത്തിനു  വഴങ്ങി  പെണ്ണുകാണാനുള്ള  ഒരുക്കത്തിലായി  മൊയ്തീൻ.അങ്ങനെ  പെണ്ണിന്റെ
  വീട്ടിലെത്തി.മൊയ്തീന്റെ  കുടംബമഹിമയെ  കുറിച്ചും  സാമ്പത്തികഭദ്രതയെക്കുറിച്ചും  ബ്രോക്കർ  പെൺവീട്ടുകാരെ 
  പറഞ്ഞു  കേൾപ്പിച്ചു.ചെറിയകാര്യം  പോലും  പെരുപ്പിചച്ചേ  ബ്രോക്കർ  പറയൂ.ഇങ്ങനെ  സംസാരിച്ചിരിക്കന്നതിനിടയിലാണു്  മകൻ  െറുതായൊന്നു  ചുമച്ചതു്.

  എന്താ   ജലദോഷംപിടിച്ചോ....    പെൺവീട്ടുകാരിലാരോഅന്യേഷിച്്ചതിന്ന്  മറുപടി     പറഞ്ഞതു ബ്രോക്കറായിരൂന്നു.........
     ജലദോഷോ..ഇതതൊന്ന്വല്ല...ക്ഷയം...ക്ഷയാണേയ്....
........

മഹാനുണയൻ.

        മൊയ്തീൻ  കഥകൾ.
        ---------------
    
         ------------
         അക്കൊല്ലത്തെ  ഓണാഘോഷത്തിനു്  നുണപറയൽ  മൽസരമാണു്  സംഘടിപ്പിച്ചതു്.
         മൽസരത്തിൽ  മൊയ്തീനും  പങ്കെടുത്തു.
         കൂട്ടരേ...കേൾക്കേണ്ടേ  രസം.കഴിഞ്ഞ  മാസം കോരിച്ചൊരിയുന്ന  മഴ  പെയ്ക  ഒരു  ദിവസം
     ഞാൻ  നമ്മടെ  പൊഴേലു്  കുളിക്ക്യാർന്നൂ...അപൊ  ദാ,ചൊട്ടു  മുമ്പീക്കൂടെ  വല്യോരു  പാറ  ഒഴുകിപോണൂ.ഒരാളോളം  ഉയരത്തിലു്  വെള്ളത്തീന്നങ്ങനെ  പൊന്തി  നിന്നു്.....
      നൊണ...വ്ശ്യസിക്കാൻ  പററാത്ത  നനൊണ.....
   മൊയ്തീനുണ്ടോ  വിടുന്നൂ...
   അയാൾ  തുടർന്നു.
    മൊയ്തീൻ  മുഴുമിപ്പിച്ചില്ലഅതിനുമുൻപുതന്നെ  കേട്ടനിന്നവർ  വിളിച്ചു  കൂവാൻ  തുടങ്ങി.....
   
        മൊയതീനുണ്ടോ  വിടുന്നു.അയാൾ  തുടർന്നു....
     നൊണയല്ല  കൂട്ടരേ...ഞാൻ  കണ്ടതാ.നമ്മടെ  പൊഴവക്കത്തു  നിന്നേർന്ന  ആ  വല്ല്യേമൊളങ്കൂട്ടം
  ല്ല്യേ,  മഴേത്തു  അതുകടപൊഴങ്ങി  പൊഴേലിയ്ക്കു  മറിഞ്ഞപ്പോ  അതിന്റെ  നടുക്കിലുണ്ടായിര്ന്ന  ആ വല്ല്യേ
  പാറണ്ടലോ  അതുംഒപ്പം  പൊഴേലെത്തി.  മൊളേടെ  എടേലല്ലേ  പാറ...അതും  ഒപ്പം പൊഴേലെത്തി.
  മൊളേടെ  എടേലല്ലേ  പാറ.  ഒരു  ചങ്ങാടത്തിലു  കേററി  വെച്ച  മട്ടിലതു  വെളളത്തിലങ്ങനെ  പൊന്തി-
  ക്കെടക്ക്വേർന്നൂ...
  നുണയന്മാരുടെ  മത്സരത്തിൽ  സമ്മാനം  മൊയ്തീൻ  നേടി.

2013 ജനുവരി 28, തിങ്കളാഴ്‌ച

മാത്രു ഭാഷ



വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ടവന്‍ തിരിച്ചെത്തിയിരിക്കുകയാണ്.വീട്ടുകാര്‍ സന്തോഷിച്ചു.അവര്‍ക്ക് പറയാനും അറിയാനും നിരവധി കാര്യങ്ങളുണ്ട്.
പക്ഷേ അക്കാര്യത്തിലാണ് പ്രശ്നം.തങ്ങള്‍ പറയുന്നതൊക്കെ അവനു മനസ്സിലാകുന്നുണ്ടെങ്കിലും തിരിച്ച് അവന്‍ പറയുന്നതൊന്നും തങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.വളരെക്കാലം നാട് വിട്ട് ജീവിച്ചത് കൊണ്ട് മലയാള ഭാഷ മറന്നതാകുമോ?വീട്ടുകാരുടെ പേടി അതായിരുന്നു.
ആളിനെ കാണാനും വിശേഷങ്ങള്‍ അന്വേഷിക്കുവാനും ഒക്കെയായി മൊയ്തീനും ആ വീട്ടിലെത്തി.അപ്പൊഴാണ് ഈ ഭാഷാ പ്രശ്നം അരിഞ്ഞത്.മൊഎത്ര കാലം മാറി നിനാലും മാത്രു ഭാഷയെയും പിറന്ന നാടിനെയും മറക്കനാകുമോ?മൊയ്തീനു അതത്ര പന്തിയായി തോന്നിയില്ല.
ആ ച്ചെറുപ്പകാരനുമായി മൊയ്തീന്‍ സംസാരിച്ചു കൊണ്ടേയിരുന്നു.അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒട്ടും വിചാരിച്ചിരിക്കത നിമിഷത്തിലാണ്‌ താനിരിക്കുന്നിടത്ത് നിന്നും മൊയ്തീന്‍ പെട്ടെന്ന് ചാടി എഴുന്നേറ്റതും ചെറുപ്പകാരന്റെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിച്ചതും.
അയ്യൊന്റുമ്മോ....
ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയുടെ ചൂടില്‍ അവനുറക്കെ കരഞ്ഞപ്പോള്‍ മൊയ്തീന്‍ പറഞ്ഞു
അതാ പറഞ്ഞത്....മൊലപ്പാലിന്റൊപ്പം ചെന്ന ഭാഷ മറക്കാന്‍ പറ്റൂലാന്ന്...

കൈക്കൂലി.


           ------------------

         ----------
            ചെറിയൊരു  അതിർത്തിത്തർക്കമായാണു്  തുടക്കമെങ്കിലും  വഴക്കു  വളർന്നു്
  കയ്യാങ്കളിയിലെത്തി. സംഗതി  പോലീസ്  കേസായി.  രണ്ടു  പേരെയും  സ്േറഷനിലേയ്ക്കു
  വിളിപ്പിച്ചു.
        പോലീസ്  സ്േറഷനിലേയ്ക്കാണു്  പോവുന്നതു്.  ഇൻസ്പെക്ടറെ  സ്വാധീനിക്കാ-
 നായാൽ  തന്റെ  പക്ഷം  വിജയിക്കും.  മൊയ്തീനെപ്പോലെ  മൊയ്തീന്റെ  അയൽക്കാരനും  മോഹിച്ചു.
        അതുകൊണ്ടു്്  മൊയ്തീൻ  എത്തുന്നതിനുമു  ൻപേ ഒരു  കുല പഴവുമായി  അയൽക്കാരൻ
 സ്േറഷനിലെത്തിയതു്.
        എസ്.ഐ.പുതിയആളാണു്.  ബഹു കണിശക്കാരനും.  പണമായോ  സാധനമായോ  ഒരു  സൌ-
 ജന്വവും  കൈപ്പററാറില്ല.  നിർബ്ബന്ധിച്ചു്  എന്തെങ്കിലും  നല്കാൻ ശ്രമിച്ചാലാകട്ടെ,കൊടുക്കുന്നവനെ  മാതൃകാപരമായി  ശിക്ഷിക്കുകയും  ചെയ്യും.
        പഴക്കുല എസ്.ഐ.യ്ക്കരികെ  വെച്ചു്  മൊയ്തീന്റെ  എതിരാളി  ഭവ്യനായി  നിന്നു.തന്നെ  സ്വാധീനിക്കാനാണു്  ഇയ്യാളുടെ  പുറപ്പാടു്  എന്നു  മനസ്സിലാക്കിയ  എസ്.ഐ.  തറപ്പിച്ചൊരു  നോട്ടംനോക്കി.
പിന്നെ  പഴക്കുല  ചൂണ്ടി  മൊയ്തീന്റെ അയൽക്കാരനോടു   കല്പിച്ചു.
        ഒരൊററഒന്നും  ഒഴിവാക്കരുതു്.  മുഴുവൻ  പഴോം  ഇരുന്നു  തിന്നേ  പൂവ്വാമ്പററൂ......
ഇങ്ങനെയൊന്നു്  അയൽക്കാരൻ  ഒട്ടും  പ്രതീക്ഷിച്ചിരുന്നില്ല.ഇനി  അനുസരിച്ചേ  പററൂ.  അയാൾ  വാഴക്കുലയിൽ  നിന്നും  ഓരോന്നോരോന്നുരിഞ്ഞു്  തിന്നു  തുടങ്ങി.  ഒപ്പം എന്തോ  ഓർത്തോർത്തു  ചിരിക്കാനും....
    
ഇയാൾ  ചിരിക്കുന്നതുകണ്ടു്   ഇൻസ്പെക്ടർക്കു  കൌതുകം  തോന്നി.  കാരണമെന്തെന്നന്വേഷിച്ച-
 തിനു  ചിരിനിയന്ത്രിക്കാനാവാതെ  വിമ്മിട്ടപ്പെടുന്നതിനിടെ  മൊയ്തീന്റെ  അയൽവാസി  പറഞ്ഞു......
       സാർ...നിയ്ക്കു  പഴം  അല്ലേ  തിന്നേണ്ടി  വന്നുള്ളൂ...ആമൊയ്ത്യാക്കണ്ടു്  വരുണൂ..  ഒരു  ഭരണ  നെറച്ചു  അച്ചാറും  കൊണ്ടു്....

മൊയ്തീൻകഥകൾ

     
                           ------------
        ഒരാനയേ  ഓടീട്ടുള്ളൂ.
        -------------
        നേർച്ച  ഗംഭീരമാവണം  പഞ്ചവദ വേണം.  അഞ്ചു്  ആനകളും  വേണം.  അങ്ങനെഅതൊരു
    സംഭവമാക്കാൻ  തന്നെ  തീരു  മാനമായി..
         ഘോഷയാത്ര  തുടങ്ങാറായി.  കാണികളായി  ധാരാളം  പേർ  തടിച്ചുകൂടിയിട്ുണ്ടു്.  ആനകളഞ്ചും
    വാദ   ശ്രവിച്ചു്  ചെവിയാട്ടി  രസിച്ചു  നില്പാണു് 
    പരിപാടികകു  വലിയ  സംഖ  ചെലവു പ്രതീക്ഷിക്കന്നുണ്ടെന്നും  ഉദാരമതികളുടെ  സംഭാവന  ഉണ്ടാവണമെ
    ന്നും  മററുമള്ള  മൊയ്തീന്റെഅഭ്യർത്ഥന  മൈക്കിൽ  മുഴങ്ങി.അപ്പോഴതാ  ഒരു  ബളം.ആളുകൾ  പരിഭ്ര
    മിച്ചു്ചിന്നിച്ചിതറി  നാലുപാടും  ഓടുന്നു.
              ആന  ഓടുന്നേയ്.....രക്ഷപ്പെട്ടോളേയ്...

ഓടുന്നവർ  വിളിച്ചു  പറയുന്നുണ്ടായിരുന്നു.
മൊയ്തീനും  അതു  കേട്ടു.അയാൾ  ആനകൾല  നില്ക്കു്ന്ന   സ്ഥലത്തേയ്ക്കു  നോകക്കി.ഒരാന   കൂട്ടം  തെററി  എന്തൊക്കേയോ  കാണിക്കുന്നുണ്ടു്. മററാനകൾക്കു  കഴപ്പമൊന്നുമില്ല.
              അതുകണ്ട  മൊയ്തീൻ  അപ്പൊഴും  പരിഭ്രമിച്ചു  ഓടിക്കൊണ്ടിരുന്ന    ആളിനെ  നോക്കി
  പറഞ്ഞു..
        ആളുകൾ  പരിഭ്രമിച്ചോടരുതു്.  യഥാസ്ഥാനത്തുനിന്നു്  പ
രിപാടികൾ  കാണണം.  അഞ്ചാനകളുള്ളതിൽ  ഒന്നേ  ഓടിയിട്ടള്ളൂ..അതുകൊണ്ടു്്...
          മൈക്കിൽ  മുഴങ്ങിക്കേട്ട  മൊയ്തീന്റെ  അഭ്യർഥന  യുണ്ടോ  ആരെങ്കലും  വകവെയ്ക്കുന്നു...
അവർ  ഓടടാ  ഓട്ടം  തന്നെ..