വര്‍ഷങ്ങള്‍ക്ക് മുന്‍പ് നാട് വിട്ടവന്‍ തിരിച്ചെത്തിയിരിക്കുകയാണ്.വീട്ടുകാര്‍ സന്തോഷിച്ചു.അവര്‍ക്ക് പറയാനും അറിയാനും നിരവധി കാര്യങ്ങളുണ്ട്.
പക്ഷേ അക്കാര്യത്തിലാണ് പ്രശ്നം.തങ്ങള്‍ പറയുന്നതൊക്കെ അവനു മനസ്സിലാകുന്നുണ്ടെങ്കിലും തിരിച്ച് അവന്‍ പറയുന്നതൊന്നും തങ്ങള്‍ക്ക് മനസ്സിലാകുന്നില്ല.വളരെക്കാലം നാട് വിട്ട് ജീവിച്ചത് കൊണ്ട് മലയാള ഭാഷ മറന്നതാകുമോ?വീട്ടുകാരുടെ പേടി അതായിരുന്നു.
ആളിനെ കാണാനും വിശേഷങ്ങള്‍ അന്വേഷിക്കുവാനും ഒക്കെയായി മൊയ്തീനും ആ വീട്ടിലെത്തി.അപ്പൊഴാണ് ഈ ഭാഷാ പ്രശ്നം അരിഞ്ഞത്.മൊഎത്ര കാലം മാറി നിനാലും മാത്രു ഭാഷയെയും പിറന്ന നാടിനെയും മറക്കനാകുമോ?മൊയ്തീനു അതത്ര പന്തിയായി തോന്നിയില്ല.
ആ ച്ചെറുപ്പകാരനുമായി മൊയ്തീന്‍ സംസാരിച്ചു കൊണ്ടേയിരുന്നു.അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഒട്ടും വിചാരിച്ചിരിക്കത നിമിഷത്തിലാണ് താനിരിക്കുന്നിടത്ത് നിന്നും മൊയ്തീന്‍ പെട്ടെന്ന് ചാടി എഴുന്നേറ്റതും ചെറുപ്പകാരന്റെ കരണക്കുറ്റി നോക്കി ഒന്നു പൊട്ടിച്ചതും.
അയ്യൊന്റുമ്മോ....
ഓര്‍ക്കാപ്പുറത്ത് കിട്ടിയ അടിയുടെ ചൂടില്‍ അവനുറക്കെ കരഞ്ഞപ്പോള്‍ മൊയ്തീന്‍ പറഞ്ഞു
അതാ പറഞ്ഞത്....മൊലപ്പാലിന്റൊപ്പം ചെന്ന ഭാഷ മറക്കാന്‍ പറ്റൂലാന്ന്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ