------------------
----------
ചെറിയൊരു അതിർത്തിത്തർക്കമായാണു് തുടക്കമെങ്കിലും വഴക്കു വളർന്നു്
കയ്യാങ്കളിയിലെത്തി. സംഗതി പോലീസ് കേസായി. രണ്ടു പേരെയും സ്േറഷനിലേയ്ക്കു
വിളിപ്പിച്ചു.
പോലീസ് സ്േറഷനിലേയ്ക്കാണു് പോവുന്നതു്. ഇൻസ്പെക്ടറെ സ്വാധീനിക്കാ-
നായാൽ തന്റെ പക്ഷം വിജയിക്കും. മൊയ്തീനെപ്പോലെ മൊയ്തീന്റെ അയൽക്കാരനും മോഹിച്ചു.
അതുകൊണ്ടു്് മൊയ്തീൻ എത്തുന്നതിനുമു ൻപേ ഒരു കുല പഴവുമായി അയൽക്കാരൻ
സ്േറഷനിലെത്തിയതു്.
എസ്.ഐ.പുതിയആളാണു്. ബഹു കണിശക്കാരനും. പണമായോ സാധനമായോ ഒരു സൌ-
ജന്വവും കൈപ്പററാറില്ല. നിർബ്ബന്ധിച്ചു് എന്തെങ്കിലും നല്കാൻ ശ്രമിച്ചാലാകട്ടെ,കൊടുക്കുന്നവനെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യും.
പഴക്കുല എസ്.ഐ.യ്ക്കരികെ വെച്ചു് മൊയ്തീന്റെ എതിരാളി ഭവ്യനായി നിന്നു.തന്നെ സ്വാധീനിക്കാനാണു് ഇയ്യാളുടെ പുറപ്പാടു് എന്നു മനസ്സിലാക്കിയ എസ്.ഐ. തറപ്പിച്ചൊരു നോട്ടംനോക്കി.
പിന്നെ പഴക്കുല ചൂണ്ടി മൊയ്തീന്റെ അയൽക്കാരനോടു കല്പിച്ചു.
ഒരൊററഒന്നും ഒഴിവാക്കരുതു്. മുഴുവൻ പഴോം ഇരുന്നു തിന്നേ പൂവ്വാമ്പററൂ......
ഇങ്ങനെയൊന്നു് അയൽക്കാരൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.ഇനി അനുസരിച്ചേ പററൂ. അയാൾ വാഴക്കുലയിൽ നിന്നും ഓരോന്നോരോന്നുരിഞ്ഞു് തിന്നു തുടങ്ങി. ഒപ്പം എന്തോ ഓർത്തോർത്തു ചിരിക്കാനും....
ഇയാൾ ചിരിക്കുന്നതുകണ്ടു് ഇൻസ്പെക്ടർക്കു കൌതുകം തോന്നി. കാരണമെന്തെന്നന്വേഷിച്ച-
തിനു ചിരിനിയന്ത്രിക്കാനാവാതെ വിമ്മിട്ടപ്പെടുന്നതിനിടെ മൊയ്തീന്റെ അയൽവാസി പറഞ്ഞു......
സാർ...നിയ്ക്കു പഴം അല്ലേ തിന്നേണ്ടി വന്നുള്ളൂ...ആമൊയ്ത്യാക്കണ്ടു് വരുണൂ.. ഒരു ഭരണ നെറച്ചു അച്ചാറും കൊണ്ടു്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ