കുളിമുറിയിലെ
പാട്ടു്
--------------------------
മടങ്ങാന്‍
നേരത്താണു് അറിഞ്ഞതു്.
വാഹനങ്ങളൊന്നും
ഓടുന്നില്ല.
മിന്നല്‍
പണിമുടക്കാണു്.
ഇനി
എന്തു ചെയ്യും?
പരിചയക്കാരിലൊരാള്‍
ടൗണില്‍ താമസിക്കുന്ന
കാര്യം അപ്പോഴാണയാള്‍
ഓര്‍ത്തതു്.
കാണുമ്പോഴൊക്കെ
ക്ഷണിക്കും.
മൊയ്ത്യാക്ക
ഒരുദിവസം എന്റെ വീട്ടില്‍
വരണം....
വഴി
കൃത്യമായി ഓര്‍മ്മിപ്പിക്കുകയും
ചെയ്യും.
ഇന്നു്
അയാളുടെ വീട്ടില്‍ കൂടാം.
വാഹനങ്ങള്‍
ഓടാന്‍ തുടങ്ങിയിട്ടു്
തിരിച്ചു പോകാം.
അങ്ങനെ
മൊയ്തീന്‍ ആ വീട്ടിലെത്തി.
അപ്രതീക്ഷിതമായ
ആ വരവു് പരിചയക്കാരനെ
സന്തോഷിപ്പിച്ചു.
വിശേഷങ്ങള്‍
പലതും പറഞ്ഞു്
നേരമേറെ
ചെന്നപ്പോഴാണു് ആതിഥേയന്‍
പറഞ്ഞതു്.
മൊയ്ത്യാക്കാ,
്ഞാനൊന്നു
കുളിച്ചിട്ടു വരാം.....
അയാള്‍
കുളിയ്ക്കാന്‍ പോയി.
കുറച്ചു
നേരം കഴിഞ്ഞപ്പോഴതാ,
അകത്തു
നിന്നും ഒരു പാട്ടു
കേള്‍ക്കുന്നു.
അതു
തന്റെ പരിചയക്കാരന്റെ
ശബ്ദമാണെന്നു തിരിച്ചറിഞ്ഞ
തോടെ മൊയ്തീനു് അത്ഭുതമായി.
എന്നാണു്
ഇയാള്‍ പാടാന്‍ പഠിച്ചതു്!
കുളിയ്ക്കണേങ്കില്‍
കുളിച്ചോളൂ മൊയ്ത്യാക്കാ....അതു
കഴിഞ്ഞിട്ടാവാം ഭക്ഷണം...
യാത്ര
ചെയ്തതല്ലേ,
അതിന്റെ
വിമ്മിഷ്ടമുണ്ടു്.
ഒന്നു
കുളിയ്ക്കുന്നതു് നന്നു്.
മൊയ്തീനു
തോന്നി.
വീട്ടുകാര്‍
കാണിച്ചുകൊടുത്ത കുളിമുറിയില്‍
മൊയ്തീന്‍ കയറി.
വാതിലടയ്ക്കാന്‍
നോക്കിയപ്പോഴാണു്
അയാള്‍
അന്തം വിട്ടതു്.
കുളിമുറിയ്ക്കു
വാതിലില്ല!
തന്റെ
പരിചയക്കാരന്‍ പാട്ടു
പഠിച്ചതെങ്ങനെ എന്നു്
അപ്പോഴാണു് മൊയ്തീനും
മനസ്സിലായതു്.
പിന്നെ
താമസിച്ചില്ല,മൊയ്തീനും
പാട്ടുകാരനായി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ