മൊയ്തീന്‍ കഥകള്‍
----------------------
ഏതാ
ആന?
----------------
ചെറിയതോതിലൊരു
ആനക്കമ്പം മൊയ്തീനുമുണ്ടു്.
ആനയെ
കണ്ടുകൊണ്ടു് എത്ര നേരം
വേണ-
മെങ്കിലും
നില്ക്കാം.
മടുപ്പില്ല.
എങ്ങുനിന്നോ
നടത്തിക്കൊണ്ടു വരികയായിരുന്ന
ആനയ്ക്കൊപ്പം മൊയ്തീന്‍
കൂടുന്നതു് അങ്ങനെയാണു്.
ആനയെ
കണ്ടും ആനക്കാരനോടു്
ഓരോന്നോരോന്നു പറഞ്ഞും
കുറേ ദൂരം ചെന്നപ്പോഴാണു്
പാപ്പാന്റെ -
അപേക്ഷ.
മൊയ്ത്യാക്കാ.......ങ്ങ്ളു്
ഈ ആനേനേം നോക്കി ദാ
കൊറച്ചപ്രത്തു് ഇത്തിരിനേരം
നില്ക്ക്ക്വോ?
പേടിയ്ക്കണ്ട..ആന
അനങ്ങ് ല്ല്യ.അതിന്
ഞാന്‍ വടി വെച്ചോളാം.
ദാ,
പ്പൊ
വരാം.....
ആനയെ
ഇഷ്ടമാണെങ്കിലും തളയ്ക്കാത്ത
ആനയുടെ അടുത്തു
നില്ക്കുക.പാപ്പാനില്ലാതെ.
പേടി തോ-
ന്നിയെങ്കിലും
മൊയ്തീനതു് പുറത്തു
പ്രകടിപ്പിച്ചില്ല.
വേഗം
വരണം...വീട്ടിലെത്തി
നിയ്ക്കു് നൂറുകൂട്ടം
പണിള്ളതാ...
ദാ....പോയ്യേതും
ശരേന്നു ഞാന്‍ മടങ്ങിയെത്തിക്കോളാം.
....
കുറേനേരമങ്ങനെ
നിന്നപ്പോഴാണു് മൊയ്തീനു്
ഒരു സംശയം. പാപ്പാന്‍
അടുത്തില്ല എന്ന കാര്യം
ആന
അറിഞ്ഞോ? തുമ്പിക്കൈ
ഉയര്‍ത്തി ,
തലകുലുക്കി
ഒരു വികൃതിയ്ക്കുള്ള
പുറപ്പാടിലാണോ അതു്?
മൊയ്തീന്‍
പരിഭ്രമിച്ചു തുടങ്ങി.
അപ്പോഴാണു്
ആരോ വന്നു നില്ക്കുന്നതും
ആനയെ നോക്കി ചില-
അഭിപ്രായങ്ങള്‍
പറയുന്നതും മൊയ്തീന്‍
കണ്ടതു്. ഒരു
ജുബ്ബക്കാരന്‍ പ്രമാണി
ആനച്ചന്തം നോക്കി രസിയ്ക്കുക-
യാണു്.
ആസ്വദിയ്ക്കുന്നതിനിടെ
അയാള്‍ മൊയ്തീനോടു്
അന്വേഷിച്ചു.
അല്ലാ...ഏതാ
ആന?
ചോദിച്ചു
തീര്‍ന്നില്ല,
അതിനു മുമ്പേ
വന്നൂ ഉത്തരം.
ചങ്ങായ്....അണക്കു
കണ്ണു കണ്ടൂടെ...ദാ,
ഈ നിക്കണതന്ന്യാ
ആന.....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ