മൊയ്തീന്‍
കഥകള്‍.
------------------------
ആര്‍ത്തി.
-------------
സന്ധ്യയായതോടെ,
കടപ്പുറത്തു്
തിരക്കു കൂടിത്തുടങ്ങി.
വരുന്നവരേയും
പോവുന്നവരേയും നോക്കി
ഓരോന്നു്
ആലോചിച്ചിരിയ്ക്കുകയായിരുന്നു
മൊയ്തീന്‍.
അപ്പോഴാണു്
ഒരാള്‍ കടപ്പുറത്തെ മണലില്‍
കൈകൊ-
ണ്ടു
തപ്പിയും സൂക്ഷിച്ചു
നോക്കിയും പരിശോധിയ്ക്കുന്നതു്
കണ്ടതു്. എന്തോ
നഷ്ടപ്പെട്ടിട്ടുണ്ടു്.
തീര്‍ച്ച.
എന്തേ
പോയ്യേ...
മൊയ്തീന്റെ
അന്വേഷണത്തിനു അയാള്‍
മറുപടി പറഞ്ഞു.
ഒരു
ഉറുപ്പിക ഈ കടപ്പുറത്തെവിടെയോ
വീണുപോയി.അതന്വേഷിയ്ക്ക്യാ....
മൊയ്തീന്‍
ആ മനുഷ്യനെ സൂക്ഷിച്ചു
നോക്കി.ഒരു
ഉറുപ്പിക നഷ്ടപ്പെട്ടതിനാണു്
ഒരാളിങ്ങനെ കഷ്ടപ്പെടുന്നതു്.
മൊയ്തീനു്
അയാളോടു് സഹതാപം തോന്നി.
ദാ..നഷ്ടപ്പെട്ടതിനു
പകരം ഒരു ഉറുപ്പിക ഞാന്‍
തരാം. പോയതു
പോട്ടെ...സാരാക്കണ്ട..
ഒരു
ഉറുപ്പിക നാണയം കൊടുക്കുന്നതിനിടെ
മൊയ്തീന്‍ സമാധാനിപ്പിച്ചു.
അയാളാകട്ടെ
സന്തോഷത്തോടെ
അതു
വാങ്ങുകയും ചെയ്തു.
എന്നിട്ടും
അയാള്‍ തന്റെ അന്വേഷണം
അവസാനിപ്പിച്ചില്ല.
കടപ്പുറം
വീണ്ടും പരിശോധിയ്ക്കാന്‍
തുടങ്ങി.
ഇയാള്‍ക്കിരെന്തുപററി?
താന്‍
പറഞ്ഞതു മനസ്സിലായില്ല
എന്നുണ്ടോ? സംശയം
തോന്നിയ മൊയ്തീന്‍
അയാളോടന്വേഷിച്ചു.
മൊയ്തീനെ
നോക്കി അപ്പോള്‍ അയാള്‍
പറഞ്ഞു.
നിങ്ങളു
തന്ന ഉറുപ്പികയും കൂടി
ചേര്‍ന്നപ്പോ ന്റെ കയ്യിലു്
തൊണ്ണൂറ്റൊമ്പതു് ഉറുപ്പികയായി.
അപ്പഴാ
തോന്നീതു്,
കളഞ്ഞു
പോയതും കൂടി കിട്ട്യാ
ഉറപ്പിക നൂറു തെകച്ചാവൂലോന്നു്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ