2013 ഫെബ്രുവരി 3, ഞായറാഴ്‌ച

സാമ്പാറു ചോദിച്ചാല്‍ അട്യാണു്.




                   
                   ----------------------------------------
                   അയല്‍പക്കത്തൊരു  കല്യാണമാണു്.   സ്വന്തം  വീടുപോലെത്തന്നെയാണു്   മൊയ്തീനു്  ആ  വീടും. അതുകൊണു്
     സകലതിന്റെയും   മേല്‍നോട്ടം  മൊയ്തീനായി.
                        നാടടച്ചു  ക്ഷണിച്ചിട്ടുണ്ടു്.   വന്നവര്‍  ആദ്യമാദ്യം   ഊ  ണുകഴിച്ചു  പോവാന്‍  ധൃതികാട്ടി.  ഊണങ്ങനെ  നടന്നു-
    കൊണ്ടിരിക്കുമ്പോഴാണു്   രു       സംശയം.  വന്നവര്‍ക്കൊക്കെ  വിളമ്പാന്‍  സാമ്പാറു  തികയാതെ  വരുമോപാത്രത്തിന്റെ
   അടിയിലെത്തിയിരിക്കുന്നു  ഇപ്പൊഴേ.  വെച്ചുണ്ടാക്കുക  സാധ്യവുമല്ല .   മാത്രവുമല്ല,   പാത്രത്തിന്റെ  അടിയിലുള്ളതു  വിളമ്പി-
   യാല്‍  അതിന്റെ  സ്വാദു്  എല്ലാവരും  ഇഷ്ടപ്പെട്ടുകൊള്ളണമെന്നുമില്ല.   അതുകൊണ്ടു്    വിളമ്പുമ്പോള്‍  വിവരം  പറഞ്ഞു  വിളമ്പുന്നതു്  നന്നായിരിക്കും.  മൊയ്തീനു  തോന്നി.
                           വിളമ്പുകാരെ  വിളിച്ചു്  മൊയ്തീന്‍  ഉടനെ  നിര്‍ദ്ദേശം  കൊടുത്തു.
               അതേയ്...ഇനി  സാമ്പാറു  ചോദിച്ചാല്‍  അട്യാന്നു   പറയണം....ട്ടോ.
         വിളമ്പുകാരന്‍   കേള്‍ക്കാന്‍  വേണ്ടി  പറഞ്ഞതാണെങ്കിലും   ഉണ്ണാനിരുന്നവരില്‍  പലരും  അതു  കേട്ടു. സാമ്പാറു
  ചോദിച്ചാല്‍   അടിയോ!  ആ  നിര്‍ദ്ദേശത്തിലെന്തോ  ൊരു  പന്തികേടില്ലേ?   അവര്‍  പരസ്പരം  കുശുകുശുത്തു. എന്തിനു
 പറയുന്നു!നിമിഷനേരംകൊണ്ടു  ഊണുകഴിക്കാനിരുന്നവരിലൊക്കെ   സംശയം  പടര്‍ന്നു.
              സാമ്പാര്‍  തീരാറായി  എന്നും  പാത്രത്തിന്റെ  അടിയില്‍  ഇത്തിരി  ബാക്കിയുളളതേ   ഉള്ളൂവെന്നും  അതിന്റെ  സ്വാദു്
  എല്ലാവര്‍ക്കും  ഇഷ്ടമായിക്കൊള്ളണമെന്നില്ല   എന്നും  ഉള്ള അര്‍ത്ഥത്തിലാണു്  മൊയ്തീന്‍  പറഞ്ഞതെന്ന   കാര്യമുണ്ടോ 
  ഉണ്ണാനിരിക്കുന്നവരോര്‍ക്കുന്നു!
              ആളുകള്‍  സാമ്പാറു വിളമ്പുന്ന  ആളിനെ  കണ്ടപ്പോഴേ  പറയാന്‍  തുടങ്ങി    വേണ്ട...വേണ്ട...
          അടി എന്നതു്  എന്തര്‍ത്ഥത്തിലാണു്    പറഞ്ഞതു്  എന്നറിയില്ലല്ലോ.  ചിലപ്പള്‍  ശരിക്കുള്ള  കൈപ്രയോഗം  തന്നെയാ-
   ണെങ്കിലോ!   സാമ്പാറു  വിളമ്പേണ്ടാ  എന്നു  വെച്ചാല്‍   മതിയല്ലോ.
          സദ്യ  കഴിഞ്ഞിട്ടും   പാത്രത്തില്‍   സാമ്പാറു  ബാക്കി.
   

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ